പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
തൊഴിലുറപ്പ് കൂലി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോറോം പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ എന്‍ആര്‍ഇജിഎ ജില്ലാ സെക്രട്ടറി എ.എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.സുനിത ദിലീപ് അധ്യക്ഷയായിരുന്നു.പി.എ ബാബു,സി.ജി പ്രത്യൂഷ്,ആര്‍.രവീന്ദ്രന്‍,വി.കെ രണദേവന്‍,സിന്ദു ഹരികുമാര്‍,ജസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു