കലാമാമാങ്കത്തിന് പടിഞ്ഞാറത്തറ ഒരുങ്ങി

0

പടിഞ്ഞാറത്തറ ഒരുങ്ങി, വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലാമേളയുടെ തിരക്കിലാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.പടിഞ്ഞാറത്തറ ഗവ.എച്ച് എസ് സ്‌കൂളില്‍ നടത്തുന്ന വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച്ച തിരി തെളിയും. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരം മുഴുവന്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി വൃത്തിയാക്കി. മേളയില്‍ മത്സരിക്കാനുള്ള പ്രാക്റ്റീസിലാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍. തിങ്കളാഴ്ച്ചയോടെ കലവറ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകും. പച്ചക്കറി സാധനങ്ങള്‍ സ്‌കൂളിലെ കുട്ടികളില്‍ നിന്ന് ശേഖരിക്കും. അഞ്ച് ദിവസത്തെ കലാമേളയില്‍ 228 സ്‌കൂളുകളില്‍ നിന്നായി 3000- ല്‍ പരം മത്സരാര്‍ഥികളും, 120 വിധികര്‍ത്താക്കളും, 1000- ല്‍ പരം അധ്യാപകരും രക്ഷിതാക്കളും, സംഘാടകരുമായി പതിനായിരത്തോളം പേര്‍ പങ്കാളികളാവും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും മേളയെന്ന് സംഘാടകര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!