പഴശ്ശിരാജ അവാര്‍ഡ് ഡോ.ശശി തരൂരിന്

0

പഴശ്ശിരാജാ കോളേജ് ഏര്‍പ്പെടുത്തിയ പഴശ്ശിരാജ അവാര്‍ഡ് തിരുവനന്തപൂരം എം.പി ഡോ.ശശി തരൂരിന് നല്‍കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചരിത്രം, സംസ്‌കാരം ,രാഷ്ട്രീയം സാമൂഹ്യം ,വിദേശകാര്യം, സിനിമ, കായികം തുടങ്ങി വിഷയങ്ങളില്‍ തദ്ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ സമഗ്ര സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് ശശി തരൂരിനെ അവാര്‍ഡ് തെരഞ്ഞെടുത്തത്. പ്രശംസാപത്രവും ഫലകവും ക്യാഷ് അവാര്‍ഡും ഉള്‍പ്പെടുന്ന അവാര്‍ഡ് ഈ മാസം 11ന് ഉച്ച തിരിഞ്ഞ് ബത്തേരിയില്‍ സമ്മാനിക്കും.സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ മലങ്കര കത്തോലിക്ക സഭയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക ബാവ അവാര്‍ഡ് സമ്മാനിക്കും.. വാര്‍ത്താ സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ സി.അനില്‍കുമാര്‍, ഫാ.ജോര്‍ജ് ആലംമൂട്ടില്‍, ഡോ.ജോഷി മാത്യു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!