തേക്ക് പ്ലാന്റേഷന്‍ ആരംഭിക്കില്ല: വനം വകുപ്പ് മന്ത്രി
ഒണ്ടയങ്ങാടി സ്വാഭാവിക വനം വെട്ടി മാറ്റി വനംവകുപ്പ് തേക്ക് പ്ലാന്റേഷന്‍ ആരംഭിക്കില്ലെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു നിയമസഭയില്‍ പറഞ്ഞു.മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു വനം വകുപ്പ് മന്ത്രി.
ഒണ്ടയങ്ങാടിയിലെ 39.26 ഹെക്ടര്‍ വനത്തില്‍ നിലവിലുള്ള 60 വര്‍ഷം കാലാവധി കഴിഞ്ഞ തേക്ക് മരങ്ങള്‍ മാത്രം മുറിച്ചെടുക്കും.തേക്ക് ഒഴികെയുള്ള ബാക്കിയുള്ള മരങ്ങള്‍ സ്വാഭാവിക രീതിയില്‍ നിലനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കും. ഇവിടെയുള്ള സ്വാഭാവിക മരങ്ങളും,കഴകളും നിലനിര്‍ത്തി ഇവിടെ ഒരു മിക്സ്ഡ് പ്ലാന്റേഷന്‍ ഉണ്ടാക്കും. തേക്ക്മരങ്ങള്‍ മുറിച്ച് മാറ്റിയ സ്ഥലത്ത് വീണ്ടും തേക്കുമരങ്ങള്‍ വെച്ചുപിടിപ്പിക്കില്ലെന്നും വനം വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞു. തേക്ക് പ്ലാന്റേഷനെതിരെ മാനന്തവാടി മുന്‍സിപ്പാലിറ്റി മനുഷ്യ ചങ്ങല ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി രംഗത്ത് വന്നിരുന്നു.