പോസ്റ്റര്‍ ഒട്ടിച്ചതിന് യുഎപിഎ
സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി പോസ്റ്ററൊട്ടിച്ച കുറ്റത്തിന് തന്നെ എന്തിനാണ് യുഎപിഎ ചുമത്തി ജയിലിലടച്ചതെന്ന് തിരുനെല്ലി ചക്കിണി കോളനിയിലെ കാട്ടുനായ്ക്ക യുവതി ഗൗരി. 2016ല്‍ ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ശേഷം യുഎപിഎ ചുമത്തി ആദ്യം ജയിലിലടച്ച ഗോത്ര വനിതയാണ് താനെന്നും ഗൗരി പറയുന്നു.
സ്വന്തം സമുദായത്തിന്റെ അവകാശത്തിനും അനീതിക്കുമെതിരെ പോരാടുക നീതി നിഷേധത്തിനെതിരെ വോടു ബഹിഷ്‌കരിക്കുക എന്നെഴുതിയ പോസ്റ്റര്‍ പതിച്ചതിനാണ് 35 കാരിയായ ഗൗരിക്കെതിരെ വെള്ളമുണ്ട പോലീസ് യുഎപിഎ ചുമത്തിയതെന്ന് ഗൗരി പറയുന്നു. ഗൗരി ആറ് മാസം ജയിലില്‍ കിടന്നു. എന്തുതെറ്റ് ചെയിതിട്ടാണ് തനിക്കെതിരെ യുഎപിഎ ചുമത്തിയതെന്നോ ജയിലില്‍ അടച്ചതെന്നോ ഈ കാട്ടുനായ്ക്ക യുവതിക്കറിയില്ല. കുടുംബിനിയായ തന്നെ മാവോയിസ്‌റ്റെന്നും ഭീകരവാദിയെന്നും മുദ്രകുത്തിയതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ മറുപടി പറയണം. രാജ്യ വിരുദ്ധ ലഘുലേഖയോ മാവോയിസ്റ്റ് പുസ്തകങ്ങളോ ഒന്നും തന്നില്‍ നിന്ന് പിടികൂടിയിട്ടില്ല. മവോവാദി പ്രവര്‍ത്തനത്തിന്റെ രാജ്യവിരുദ്ധ ലഘുലേഖകളുടെയും മറ്റും തെളിവില്‍ കോഴിക്കോട്ട് അറസ്റ്റു ചെയ്ത് യുഎപിഎ ചുമത്തിയ യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെടുന്നവര്‍ ഒരു തെളിവുമില്ലാതെ യുഎപിഎ ചുമത്തി ന്നെ നിരന്തരം പീഡിപ്പിക്കുകയും നീരിക്ഷിക്കുകയും ചെയ്യുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ഗൗരി ആവശ്യപ്പെട്ടു