കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗിന്റെ ജീവകാരുണ്യ സംഘടനയായ പള്‍സും സുല്‍ത്താന്‍ ബത്തേരി നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന 6 ാംമത് സംസ്ഥാനതല പ്രൊഫഷണല്‍ നാടകമേളക്ക് ബത്തേരി കമ്മ്യൂണിറ്റി ഹാളില്‍ തുടക്കമായി ഡിസംബര്‍ 15 വരെ 12 നാടകങ്ങളാണ് മേളയുടെ ഭാഗമായി അരങ്ങേറുന്നത്. മേളയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ചി.എല്‍ സാബു നിര്‍വ്വഹിച്ചു. പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ ജീവിതം മുതല്‍ ജീവിതം വരെ എന്ന നാടകമാണ് ആദ്യ ദിനം വേദിയില്‍ അവതരിപ്പിച്ചത്. നല്ല ജനപങ്കാളിത്തമാണ് മേളക്ക് ലഭിക്കുന്നത്. മേളയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവഴിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.