ഗര്‍ഭധാരണം മുതല്‍ കുട്ടിക്ക് മൂന്ന് മാസം തികയുന്നത് വരെ അമ്മയ്ക്കും കുഞ്ഞിനും സമ്പൂര്‍ണവും മികച്ചതുമായ ചികിത്സ ലഭ്യമാക്കുന്ന ആസ്റ്റര്‍ ബേബി മാം കെയര്‍ പദ്ധതിക്ക് ആസ്റ്റര്‍ വയനാട് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ തുടക്കമായി.ആസ്റ്റര്‍ വയനാട്, ഡി എം വിംസ് എന്നിവയുടെ എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീര്‍, ഡീന്‍ ഡോക്ടര്‍ ആന്റണി സില്‍വന്‍ ഡിസൂസ എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
ഈ കാലയളവില്‍ വരുന്ന ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍, മറ്റ് പതിവ് പരിശോധനകള്‍, മരുന്നുകള്‍, ആസ്റ്റര്‍ എക്‌സിക്യൂട്ടീവ് റൂമില്‍ താമസം, ആവശ്യമെങ്കില്‍ കുട്ടിക്ക് നവജാതശിശു തീവ്രപരിചരണം, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ അടങ്ങുന്ന ഒരു സംക്ഷിപ്ത പാക്കേജ് ആണിത്.ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്ന് മാസത്തിനുള്ളില്‍ ഗര്‍ഭിണികള്‍ ഈ പദ്ധതിയില്‍ ചേരേണ്ടതാണ്.അധിക നിരക്കുകള്‍ ഈടാക്കാതെ തന്നെ ഇരട്ടക്കുട്ടികളുടെയോ അതില്‍ കൂടുതല്‍ ഉള്ളതോ ആയ പ്രസവം ഇതിന്റെ പരിധിയില്‍ വരും. സാധാരണ പ്രസവത്തിന് നാലു ദിവസവും സിസേറിയന് ആറു ദിവസവും കുഞ്ഞിന് രണ്ടു ദിവസവും പരിചരണം ലഭിക്കും. കൂടാതെ വിവിധ തവണകളായി പണമടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ മനോജ് നാരായണന്‍, ഡോക്ടര്‍ സി രവീന്ദ്രന്‍, ഡോക്ടര്‍ നാസര്‍ തലം കണ്ടത്തില്‍, ഡോക്ടര്‍ എ പി കാമത്ത്, ഡോക്ടര്‍ നൂറി ഖാലിദ്, ഡോക്ടര്‍ ഹേമലത തുടങ്ങിയവര്‍ സംസാരിച്ചു