കേരള പിറവി-കര്‍ഷക ദിനാചരണം
സംസ്ഥാനത്തിന് മാതൃകയായി തവിഞ്ഞാല്‍ കൃഷിഭവന്റെ കേരള പിറവി ദിനാചരണവും കര്‍ഷക ദിനാചരണവും. സെമിനാറിനൊപ്പം നൃത്തചുവടുകളും നാടന്‍ പാട്ടും കാര്‍ഷികോപകരണങ്ങളുടെ നറുക്കെടുപ്പ് സമ്മാനവുമെല്ലാമായി കര്‍ഷക മനസുകള്‍ക്ക് പുത്തനുണര്‍വ് നല്‍കിയാണ് ചടങ്ങുകള്‍ അവസാനിച്ചത് ബമ്പര്‍ സമ്മാനമായി നല്‍കിയത് പശു കിടാവിനെയും.
കാര്‍ഷിക സെമിനാറില്‍ വാഴകൃഷിയെ കുറിച്ച് കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രഫസര്‍ ഗവാസ് രാകേഷി ക്ലാസെടുത്തു.തുടര്‍ന്ന്22 വാര്‍ഡുകളിലെ തിരഞ്ഞെടുത്ത കര്‍ഷകരെ ആദരിച്ചു. മികച്ച ക്ഷീരകര്‍ഷകനായ ബാലകൃഷ്ണന്‍ മാവുങ്കലിനെയും മികച്ച വിദ്യാലയമായ പേരിയ ഗവ: ഹൈസ്‌കൂളിനെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍ ചടങ്ങുകള്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡണ്ട് ഷൈമ മുരളീധരന്‍ കര്‍ഷകരെ ആദരിച്ചു.
കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍.ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തങ്കമ്മ യേശുദാസ് ,ക്ഷേമകാര്യ ചെയര്‍പെഴ്‌സണ്‍ ഷബിത, പഞ്ചായത്ത് മെമ്പര്‍മാരായ ലിസ്സി ജോസ്, സല്‍മ മോയിന്‍, ബിന്ദു വിജയകുമാര്‍, എല്‍സി ജോയ്, ബെന്നി ആന്റണി, കൃഷി ഓഫീസര്‍ കെ.ജി സുനില്‍, അസി: കൃഷി ഓഫീസര്‍ റെജി തുടങ്ങിയവര്‍ സംസാരിച്ചു.നറുക്കെടുപ്പ് വഴി 47 കര്‍ഷകര്‍ക്ക് വിവിധ കാര്‍ഷിക ഉപകരണങ്ങള്‍ സമ്മാനമായി നല്‍കി.