അമ്പലവയല്‍: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേനെ നടപ്പിലാക്കുന്ന കേരള റിസര്‍വ്വോയര്‍ ഫിഷറീസ് ഡവലപ്പ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായി കാരാപ്പുഴ റിസര്‍വ്വോയറില്‍ 12.08 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ബത്തേരി നിയോജക മണ്ഡലം എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി അദ്ധ്യക്ഷത വഹിച്ചു. ജലസംഭരണികളുടെ ഉല്‍പ്പാദന ക്ഷമത കൂട്ടാനും ആദിവാസി വിഭാഗത്തില്‍പ്പെട്ട സഹകരണ സംഘം വഴി നിരവധി പേര്‍ക്ക് ജീവനോപാധിയാവാനും മത്സ്യക്കുഞ്ഞ് നിക്ഷേപം വഴി സാധിക്കും. കൂടാതെ ജനങ്ങള്‍ക്ക് മികച്ചതും മായമില്ലാത്തതുമായ മാംസ്യാഹാര സ്രോതസ് എന്ന നിലയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനും ഇതിലൂടെ സാധിക്കും. കാര്‍പ്പ് ഇനത്തില്‍പ്പെട്ട 12.08 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് കാരാപ്പുഴ റിസര്‍വ്വോയറില്‍ നിക്ഷേപിച്ചത്. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍, വൈസ് പ്രസിഡന്റ് തോമസ്, മറ്റ് ജനപ്രതിനിധികളായ കെ.മിനി,അനില തോമസ്,സുനിത,കുഞ്ഞുമോള്‍,രാമനാഥ്,കാരാപ്പുഴ ഇറിഗേഷന്‍ അസി. എഞ്ചിനിയര്‍ ജിസ്‌ന ദേവസ്യ, ഹെഡ് ക്ലാര്‍ക്ക് ടി.ബിന്ദു,സി.രാജു,കെ.ഡി പ്രിയ,ജ്വാല രാമന്‍കുട്ടി,ഷമീം പാറക്കണ്ടി,പി.വിജയകുമാര്‍,പി.എ സണ്ണി,ആന്റണി,രാജി ഹരീന്ദ്രനാഥ്,വി.എം സ്വപ്‌ന,പി.കെ മനോജ്,സിനി രാമചന്ദ്രന്‍,മോളി തുടങ്ങിയവര്‍ സംബന്ധിച്ചു.അസി.ഡയരക്ടര്‍ എം.ചിത്ര സ്വാഗതവും അസി.എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.ആഷിഖ് ബാബു നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.