ഏകദിന സത്യാഗ്രഹം സമരം സംഘടിപ്പിച്ചു

0

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സാമൂഹ്യസുരക്ഷ തകര്‍ക്കുകയും സേവന വിദ്യാഭ്യാസമേഖലയുടെ ആകര്‍ഷണീയത ഇല്ലാതാക്കുകയും ചെയ്യുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജോയിന്‍ കൗണ്‍സില്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിനു മുന്നില്‍ ഏകദിന സത്യാഗ്രഹം സമരം സംഘടിപ്പിച്ചു. സമരം എ ഐ ടിയുസി ജില്ലാ സെക്രട്ടറി സി എസ് സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു .ജോയിന്‍ കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എം കെ രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു സെക്രട്ടറി പി എം മുരളീധരന്‍, കെ മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!