ഏകദിന സാഹിത്യ ശില്‍പ്പശാല സംഘടിപ്പിച്ചു.
കണിയാമ്പറ്റ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സാഹിത്യ കൂട്ടായ്മയായ അക്ഷരവേദിയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.വയനാട്ടിലെ പ്രമുഖ സാഹിത്യ പ്രസിദ്ധീകരണ സ്ഥാപനമായ നീര്‍മാതളം ബുക്സിന്റെ സഹകരണത്തോടെയായിരുന്നു ഏകദിന സാഹിത്യ ശില്‍പ്പശാല. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി ജി അലക്സാണ്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ജോഷി കെ ജോസഫ് അധ്യക്ഷനായിരുന്നു. ഷാജി പുല്‍പ്പള്ളി, വിനോദ് പുല്ലഞ്ചേരി ,അനില്‍ കുറ്റിച്ചിറ, അബ്ദുള്‍ ഗഫൂര്‍ എന്‍, പി.കെ ഹരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സാഹിത്യകാരന്മാരായ അനീഷ് ജോസഫ്, ബാവ കെ പാലുകുന്ന്, കെ.എസ് പ്രേമന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.