ചീക്കല്ലൂര്‍ മേച്ചേരി പനമരം റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന ചീക്കല്ലൂര്‍ മേച്ചേരി പനമരം റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.5 കോടി രൂപചെലവില്‍ റോഡിന്റെ സൈഡ് കെട്ടി മണ്ണ് നിറക്കുന്നതടക്കം എല്ലാ ജോലികളും പൂര്‍ത്തിയാകുന്ന തരത്തിലുള്ള നവീകരണമാണ് നടക്കുന്നത്. രാവിലെ കൂടോത്തുമ്മല്‍ ടൗണില്‍ നടന്ന ചടങ്ങ് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ. സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ രാജേന്ദ്രപ്രസാദ അധ്യക്ഷനായിരുന്നു.വാര്‍ഡ് മെമ്പര്‍ ടി.കെ സരിത, ഷീല രാംദാസ്, , പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഇസ്മയില്‍, ഓമന ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.