കേരളോത്സവത്തിന് തുടക്കം
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഫുട്‌ബോള്‍ മത്സരങ്ങളാണ് ആദ്യം . പഞ്ചായത്ത് തല കേരളോത്സവം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ പൈലി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ. ദേവകി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഖമര്‍ ലൈല, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന , വാര്‍ഡ് അംഗങ്ങളായ അഹമ്മദ് ഹാജി, വി എസ് കെ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വോളിബോള്‍, കബഡി,ഷട്ടില്‍, വടം വലി തുടങ്ങിയ മത്സരങ്ങള്‍ ഇന്നും നാളെയുമായി നടക്കും.