വിദ്യാഭ്യാസ തുല്യതാ സംരക്ഷണ ജാഥയ്ക്ക് സ്വീകരണം
ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് നല്‍കുന്ന സമത്വം ഓപ്പണ്‍ സര്‍വ്വകലാശാല രൂപീകൃതമാവുന്നതോടെ പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് നടത്തുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് ദ്വാരക ഗുരുകുലം കേളേജില്‍ നല്‍കിയ സ്വീകരണം ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം ഷിനോജ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രില്‍സിപ്പല്‍ ഷാജന്‍ ജോസ് അധ്യക്ഷനായിരുന്നു. ജാഥ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസ്ഥാന രക്ഷാധികാരി രാജേഷ് മേനോന്‍ വിശദീകരിച്ചു. ജാഥാ ക്യാപ്റ്റനെ സ്റ്റാഫ് സെക്രട്ടറി അനില്‍കുമാര്‍ ഒ.വി പൊന്നാട ചാര്‍ത്തി ആദരിച്ചു.