സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പ്രധാനതിരുനാള്‍ നവംബര്‍ 11, 12 തീയതികളില്‍
മാനന്തവാടി: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായുള്ള പ്രധാനതിരുനാള്‍ നവംബര്‍ 11, 12 തീയതികളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 11 ന് രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് പൊതുസമ്മേളനവും ഉായിരിക്കും. ബത്തേരി ഭദ്രാസന സെക്രട്ടറി ഫാ ടി എം കുര്യാക്കോസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഫാ മോന്‍സി ജേക്കബ് അധ്യക്ഷനാകും. ചടങ്ങില്‍ മാനന്തവാടി ഡെപ്യൂട്ടി സൂപ്ര് ഓഫ് പോലിസ് കെ.എം ദേവസ്യ കനിവ് ചികിത്സാ സഹായ പദ്ധതി വിതരണം നിര്‍വഹിക്കും. 12.30 ന് പരുമല തിരുമേനിയുടെ കുരിശിങ്കലേക്ക് പ്രദക്ഷിണം നടക്കും. 12 ന് 8.45 ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന്75 വയസ് കഴിഞ്ഞവരെ ആദരിക്കല്‍ ചടങ്ങ് നടക്കും. ഫാ സിജു കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ഫാ വര്‍ഗീസ് വട്ടിയാനിക്കല്‍ മുഖ്യപ്രഭാഷണം നടത്തും. ജനറല്‍ കണ്‍വീനര്‍ ജോമോന്‍ ആട്ടക്കുന്നേല്‍, ട്രസ്റ്റി ജേക്കബ് കക്കോളി, സന്തോഷ് മൂശാപ്പിള്ളി, ഫാ മോന്‍സി ജേക്കബ് മണ്ണിത്തോട്ടത്തില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.