തെളിവ് ഒരു ഇന്ററോഗേഷന്‍ മൂവി എന്നും പറയാം

0

ഭേദപ്പെട്ടതും വിഷയവൈവിധ്യമുള്ളതുമായ സിനിമകള്‍ സംവിധാനം ചെയ്യാന്‍ താല്‍പര്യമുളള ആളാണ് എം എ നിഷാദ് എന്ന ഡയറക്റ്റര്‍. അദ്ദേഹത്തിന്റെ സിനിമകളുടെ ലിസ്റ്റ് എടുത്ത് നോക്കിയാല്‍ ഈ ഒരു ആത്മാര്‍ത്ഥത കൃത്യമായി ബോധ്യപ്പെടും. എന്നാല്‍ അതിന്റെ ഫലം തിയേറ്റര്‍ പ്രതികരണങ്ങളില്‍ ലഭിക്കാറില്ലെന്നത് വേറെ കാര്യം. ഈയാഴ്ച തിയേറ്ററുകളില്‍ എത്തിയ തെളിവ് ഏറ്റവും പുതിയ ‘നിഷാദ്-സിനിമ’യാണ്.

കണ്ടിരിക്കാവുന്ന ഒരു ആവറേജ് സിനിമ

സിനിമ എന്ന മാധ്യമത്തോടുള്ള തികഞ്ഞ ആത്മാര്‍ത്ഥതയും വിഷയസ്വീകരണത്തിലെ പുതുമയും എക്കാലത്തും കാത്തു സുക്ഷിക്കുന്നുണ്ടെങ്കിലും സ്‌ക്രിപ്റ്റുകളുടെ പാതി വെന്ത സ്വഭാവമാണ് പലപ്പോഴും നിഷാദിന്റെ സിനിമകള്‍ക്ക് വിനയാവാറ്. ഇത്തവണ തെളിവുമായി വരുമ്‌ബോള്‍ ചെറിയാന്‍ കല്‍പകവാടി എന്നൊരു സീനിയര്‍ നാമധാരിയുടെ കൂട്ടുണ്ട് നിഷാദിന്. അതിന്റെതായ ഗുണങ്ങള്‍ സിനിമയില്‍ പ്രതിഫലിക്കുന്നതും കാണാം.

തെളിവ്

പേര് സൂചിപ്പിക്കുന്നതുപോലെ തെളിവ് ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സിനിമയാണ്. സംവിധായകന്‍ ഒരു അഭിമുഖത്തില്‍ അവകാശപ്പെട്ട പോലെ ഇന്ററോഗേഷന്‍ മൂവി എന്നും പറയാം . പോലീസിസിന്റെ ചോദ്യം ചെയ്യലുകളിലൂടെയും തെളിവ് ശേഖരണത്തിലൂടെയും മുന്നോട്ട് പോവുന്ന ഒരു കുറ്റാന്വേഷണ ചിത്രം. ത്രില്ലര്‍ എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും ദേദപ്പെട്ട ഒരു സിനിമയാണ് തെളിവ്

കൊലപാതകക്കുറ്റത്തിന് തടവ് ശിക്ഷ

കൊലപാതകക്കുറ്റത്തിന് തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങി തിരിച്ച് ചെന്നിട്ടില്ലാത്ത ഖാലിദ്. ഇയാളുടെ തിരോധാനവുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഖാലിദിന്റെ ഭാര്യ ഗൗരിയെയും നാട്ടുകാരെയും ചോദ്യം ചെയ്യുന്നതിലൂടെയാണ് സിനിമ തുടങ്ങുന്നതും പുരോഗമിക്കുന്നതും. ലാല്‍ ആണ് ഖാലിദ്. ആശാ ശരത് ഗൗരിയും. ചോദ്യം ചെയ്യല്‍ സംഘത്തിന്റെ തലവന്‍ രണ്‍ജി പണിക്കര്‍.

ആശാ ശരത്

കായലിലെ ഒറ്റപ്പെട്ട തുരുത്തില്‍ ചെറുകുടിലില്‍ താമസിക്കുന്ന ഗൗരിയും ഇടവേള കഴിഞ്ഞുള്ള കുറച്ചേറെ ഭാഗങ്ങളും ജയരാജിന്റെ ഭയാനകവുമായി നല്ല സാമ്യമുണ്ടെന്നതില്‍ കൗതുകം തോന്നി. ആശാ ശരത് തന്നെയാണ് രണ്ട് സിനിമയിലും കുടിലുകെട്ടി ഒറ്റയ്ക്ക് താമസിക്കുന്ന നായികാ കഥാപാത്രമെന്നതും എടുത്തുപറയണം. ആയമ്മയുടെ ഒരു ഭാഗ്യം. രണ്ട് സിനിമയും ഷൂട്ട് ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ച നിഖില്‍ എസ് പ്രവീണും ഭാഗ്യവാന്‍ തന്നെ. ചിത്രത്തിന്റെ സാങ്കേതിക മേഖലകളെ കുറിച്ചൊന്നും കുറവ് പറയാനില്ല. പ്രദര്‍ശന സമയവും കുറവാണ് — 109 മിനിറ്റ്. അതായത് ബോറടിക്കാന്‍ ഗ്യാപ്പ് തരുന്നില്ല.

Leave A Reply

Your email address will not be published.

error: Content is protected !!