പുല്‍പ്പള്ളി വണ്ടിക്കടവില്‍ കൃഷിയിടത്തില്‍ നിന്ന് ഫെന്‍സിങില്‍ തട്ടി അമ്മയും മകനും ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുടുംബത്തെ സഹായിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായ സമിതി രൂപീകരിച്ചു. പുതുക്കുളത്തില്‍ ഷൈലജയും മകന്‍ അജിത്തുമാണ് ഷോക്കേറ്റ് മരിച്ചത്.ഷൈലജയുടെ ഭര്‍ത്താവ് കിടപ്പുരോഗിയാണ്. സ്ഥലം പാട്ടത്തിനെടുത്താണ് ഇവര്‍ കൃഷി നടത്തിയിരുന്നത്. അജിത്തിന് ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുണ്ട്. അജിത്തായിരുന്നു കുടുംബത്തിന്റെ വരുമാന മാര്‍ഗം. പിതാവായ കൃഷ്ണന്‍കുട്ടിയുടെ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബ ചിലവുകള്‍ എന്നിവയ്ക്കായി പണം കണ്ടെത്താനാവാതെ ഈ കുടുംബം ദുരിതത്തിലാണ്.ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സിനി രാജന്‍, റീജ ജഗദേവന്‍, രക്ഷാധികാരികളായ പി.കെ. ശിവന്‍, പി.ആര്‍.മണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടത്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാപ്പിസെറ്റ് ശാഖ
അക്കൗണ്ട് നമ്പര്‍: 38849808228.
ഐ.എഫ്.എസ്.സി.- SBIN0008786.