പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവുമായി ഐ ടി മിഷന്റെ അദാലത്ത്. മാനന്തവാടി, വൈത്തിരി, ബത്തേരി എന്നിവിടങ്ങളില്‍ നടത്തിയ അദാലത്തുകളില്‍ മൂന്നോറോളം പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഐടിമിഷനായി. മറ്റുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അതാത് വകുപ്പുകള്‍ക്ക് അയക്കുകയും അതോടൊപ്പം അദാലത്തില്‍ എത്തിയവരുടെ രേഖകള്‍ ഡിജിറ്റേലാക്കര്‍ സൗകര്യം വഴിസൂക്ഷിക്കാനുള്ള സൗകര്യവും ഐടി മിഷന്‍ ഏര്‍പ്പെടിത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് ഐടിമിഷന്‍ ഇത്തരമൊരു അദാലത്ത് നടത്തുന്നത്. പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ ആളുകള്‍ക്ക് എളുപ്പത്തില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദ്ദേശം പ്രകാരം ഐ ടി മിഷന്‍ ഇത് നടപ്പിലാക്കുന്നത്. ഇതിനോടകം മാനന്തവാടി, വൈത്തരി താലൂക്കുകളില്‍ അദാലത്ത് നടത്തുകയും മൂന്നോറോളം ആളുകള്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അദാലത്തില്‍ നല്‍കുകയും ചെയ്തു. ഇന്ന് ബത്തേരി താലൂക്കിലെ അദാലത്ത് ബത്തേരി ടൗണ്‍ഹാളില്‍ വെച്ചുനടന്നു. ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി, പ്ലസ് ടു മാര്‍ക്കുലിസ്റ്റകളും സര്‍ട്ടിഫിക്കറ്റുകളും, റേഷന്‍ കാര്‍ഡ്, വാഹനസംബന്ധമായി രേഖകള്‍, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, ആധാരം എന്നിവയ്ക്ക് പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചാണ് അദാലത്ത് നടത്തിയത്. അദാലത്തില്‍ എത്തുന്നവര്‍ക്ക് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ഇതുമായി ബന്ധപ്പെട്ട വകുപ്പുകളില്‍ എത്തിയാല്‍ കാലതാമസില്ലാതെ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനുമുള്ള സൗകര്യങ്ങളാണ് ചെയ്യുന്നത്. അദാലത്തില്‍ എത്തിയവരുടെ വിവിധ രേഖകള്‍ ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം വഴി സൂക്ഷിക്കാനുളള സൗകര്യവും അദാലത്തില്‍ ഒരുക്കിയിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.