ശാസ്ത്രത്തെ സ്‌നേഹിച്ച മുന്‍ രാഷ്ട്രപതിക്കും മേളയില്‍ ആദരം
ജില്ലാ ശാസത്ര മേള ആറാട്ടുതറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമ്പോള്‍ ശാസ്ത്രത്തെ സ്‌നേഹിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കാലമിനും അദരം. ശാസ്ത്ര മല്‍സരങ്ങള്‍ നടക്കുന്ന നഗറില്‍ മുന്‍രാഷ്ട്രപതിയുടെ പ്രതിമ സ്ഥാപിച്ചുകൊണ്ടാണ് സംഘാടകര്‍ മുന്‍ രാഷ്ട്രപതിയോടുള്ള ആദരവ് പ്രകടിപ്പിച്ചത്. പേരമ്പ്രാ എരവെട്ടുര്‍ സ്വദേശിയും കൊയിലാണ്ടി വെക്കേഷണല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ ചിത്രകല അധ്യാപകനുമായ കെ.റെജികുമാറണ് പ്രതിമ നിര്‍മ്മിച്ചു നല്‍കിയത്.1999 ല്‍ ചിത്രകാല അധ്യാപകനയി പി.എസ്.സി വഴി അറാട്ടുത്തറ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് ജോലിയില്‍ പ്രവേശിച്ചത്. സ്‌കൂളുമായും വയനാടിനോടുള്ള അത്മബന്ധമാണ് വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയുടെ ഭാഗമായുള്ള ശാസ്ത്ര നഗരിയിലേക്ക് പ്രതിമ നിര്‍മ്മിച്ച് നല്‍കിയതെന്ന് റെജി കുമാര്‍ പറഞ്ഞു. ഇന്ത്യയുടെയും കേരളത്തിന്റെ ഭൂപടവും സ്‌കൂളില്‍ മുമ്പ് നിര്‍മ്മിച്ചിട്ടുണ്ട്.റെജികുമാറിന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. മേള നഗറിലൊരുക്കിയ മുന്‍ രാഷ്ട്രപതിയുടെ പ്രതിമ മേളയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കലാമിനെ കുറിച്ചുള്ള ഓര്‍മ്മ പുതുക്കലുമായി