രാക്കുരുക്ക് സൂപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കും

0

ദേശീയപാത 766ലെ രാക്കുരുക്ക് കേസില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാകമ്മറ്റി സൂപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കും. ഹൈക്കോടതി മുന്‍ജസ്റ്റിസ് വി. ഗിരിയേയോ, തമിഴ്നാട്ടിലെ മുതിര്‍ന്ന അഭിഭാഷകന്‍ വിശ്വനാഥന്‍ അയ്യരേയോ നിയോഗിക്കാനാണ് തിരുമാനം. കൂടാതെ അഭിഭാഷക പാനലിനെയും ഇവര്‍ നിയോഗിച്ചിട്ടുണ്ട്.
ദേശീയപാത രാത്രിയാത്ര നിരോധന വിഷയത്തില്‍ കേരളത്തിന് അനുകൂലമായി സുപ്രീംകോടതിയില്‍ വാദിക്കുന്നതിന്നായി കേസില്‍ കക്ഷിയായ വ്യപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാകമ്മറ്റി അഭിഭാഷകരെ നിയമിക്കും. ഇതിനായിഹൈക്കോടതി മുന്‍ജസ്റ്റിസ് വി.ഗിരിയേയോ, തമിഴ്നാട്ടിലെ മുതിര്‍ന്ന അഭിഭാഷകന്‍ വിശ്വനാഥന്‍ അയ്യരേയോ ആണ് നിയോഗിക്കുക. കൂടാതെ കേസില്‍ ഇപ്പോള്‍ ഹാജരാകുന്ന അഭിഭാഷകനായ ജോര്‍ജ്ജ്, ജൂനിയര്‍ അഭിഭാഷകരായ കാര്‍ത്തിക്,സുകുമാരന്‍, ബിജുകുമാര്‍ തുടങ്ങിയവരുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരമാനം. മുന്‍കാലങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക ഹൈക്കോടതിയിലും നിലവില്‍ സുപ്രീംകോടതിയിലും നല്‍കിയിരിക്കുന്ന സത്യവാങ്മൂലങ്ങള്‍ എടുത്തുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധിപ്പിച്ച് കേസ് വിധി അനുകൂലമാക്കാനുള്ള നടപടികളെടുക്കാനാണ് അഭിഭാഷക കണ്‍സോര്‍ഷ്യം രൂപീകരിച്ചതിലൂടെ വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ട് വെക്കുന്നത്. അതോടൊപ്പം കര്‍ണ്ണാടക പരിസ്ഥിസംഘടനയുമായി ബന്ധപ്പെട്ട് പാത പകല്‍ കൂടി അടക്കാനുളള നിലപാടുമായി ജില്ലയിലെ പരിസ്ഥിതി സംഘടനകള്‍ നടത്തുന്ന പിന്നോപുറ കള്ളക്കളികള്‍ ജനം തിരിച്ചറിയണമെന്നും വ്യാപാരി വ്യവാസയി ഏകോപന സമതി ജില്ലാ പ്രസിഡണ്ട് കെ കെ വാസുദേവന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!