രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
വാളാട് പുത്തൂര്‍ കാരുണ്യ റെസ്‌ക്യു ടീമിന്റെ നേതൃത്വത്തില്‍ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.രക്തദാന ക്യാമ്പയിന് മുന്നോടിയായിട്ടായിരുന്നു പരിപാടി. തവിഞ്ഞാല്‍ പഞ്ചായത്ത് വൈസ് പ്രെസിഡന്റ് ഷൈമ മുരളീധരന്‍ ചടങ്ങ് ഉല്‍ഘാടനം ചെയ്തു.റെസ്‌ക്യുടീം സെക്രട്ടറി ഷൗക്കത് വാണിയംകണ്ടി അധ്യക്ഷനായിരുന്നു.പഞ്ചായത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ജെ ഷജിത്, മെമ്പര്‍ ബിന്ദു വിജയകുമാര്‍, കുന്നോത്ത് ഇബ്രാഹിം ഹാജി. അസിസ് കോംബി. ഗഫുര്‍ തുടങ്ങിയവര്‍ സംസാരിച്ചു.