ഉദാരമതികളുടെ സഹായം തേടുന്നു

0

ഓമനയുടെ മകന്‍ ബിജുവിന് വയസ് 36, ജന്മനാ അംഗവൈകല്ല്യവും ഒപ്പം ടി.ബി.രോഗവും ആമാശയത്തിലെ തകരാറും കാരണം പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ.ബിജുവിന്റെ സ്ഥിതി ഇത്തരത്തിലായതുകൊണ്ട് അമ്മ ഓമനക്ക് പണിക്കൊന്നും പോകാന്‍ കഴിയുന്നില്ല .ആകെ ലഭിക്കുന്ന ബിജുവിനുള്ള തുഛമായ തുകയും അയല്‍വാസികളും മറ്റും നല്‍കുന്ന സഹായവും കൊണ്ടാണ് കുടുംബം കഴിഞ്ഞ് പോകുന്നത്.ബിജുവിന് മരുന്ന് വാങ്ങണമെങ്കില്‍ തന്നെ മാസത്തില്‍ നല്ലൊരു തുക വേണം .മറ്റ് വരുമാനമൊന്നും ഇല്ലാത്തതിനാല്‍ മകനെ പോറ്റാന്‍ കഷ്ടപ്പെടുകയാണ് ഓമന. ഉദാരമതികളുടെ കനിവിനായി കാത്തിരിക്കയാണ് 60കാരിയായ ഈ വീട്ടമ്മ.സ്ഥിരവരുമാനമില്ലാത്തതിനാല്‍ നാല് സെന്റ് സ്ഥലത്തെ ചെറിയ വിട് തുഛമായ തുകക്ക് വാടകക്ക് നല്‍കി അയല്‍വാസിയുടെ ഒറ്റമുറിയില്‍ കഴിയുകയാണ് ഓമനയും മകന്‍ ബിജുവും. കനിവുള്ളവര്‍ ഈ കുടുംബത്തെ സഹായിക്കുകയോ ബിജുവിന്റെ തുടര്‍ ചികിത്സക്ക് സഹായം നല്‍കുകയോ ചെയ്താല്‍ 60കാരിയായ ഓമനക്കും മകനും ഏറെ അനുഗ്രഹമായേനെ.

Leave A Reply

Your email address will not be published.

error: Content is protected !!