കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍ ഉദ്ഘാടനത്തി നൊരുങ്ങി പുതിയ ശൗചാലയം

0

കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന നഗരസഭ നിര്‍മിച്ച ശുചിമുറി ഉദ്ഘാടനത്തിനൊരുങ്ങി.രണ്ടു നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തില്‍ താഴെത്തെ നിലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.ഒന്നാം നിലയില്‍ സ്ത്രീകള്‍ക്കുള്ള വിശ്രമമുറിയും ക്ലോക്ക് മുറിയും സജ്ജമാക്കിയിട്ടുണ്ട്. ടൗണില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ശുചിമുറി ഇല്ലാത്തതിനെ തുടര്‍ന്ന് അതിന് പരിഹാരം കാണുകയാണ് ഈ കെട്ടിടം. ഇനി വൈദ്യുതീകരണം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇത് പൂര്‍ത്തിയാകുന്നതോടെ കൂടി അടുത്ത മാസം തന്നെ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ കഴിയുമെന്നാണ് നഗരസഭ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!