സി.ബി.എസ്.ഇ.സ്‌കൂള്‍ കലോത്സവം 24 മുതല്‍ 26 വരെ

0

സി.ബി.എസ്.ഇ.സ്‌കൂള്‍ കലോത്സവം ഈ മാസം 24,25,26 തിയ്യതികളില്‍ മാനന്തവാടി അമൃതവിദ്യാലയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജില്ലയിലെ 27 വിദ്യാലയങ്ങളില്‍ നിന്ന് 1500 ഓളം വിദ്യാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുക.12 വേദികളിലായി 135 ഇനങ്ങളില്‍ 4 കാറ്റഗറികളിലായാണ് മത്സരങ്ങള്‍ .വയനാട് സഹോദയയും മാനേജ്‌മെന്റ് അസോസിയേഷനും സംയുക്തമായി നടത്തുന്ന 13-ാമത് കലാമേള 24 ന് രാവിലെ മാനന്തവാടി സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ് ഉദ്ഘാടനം ചെയ്യും.പൂര്‍ണ്ണായും പ്ലാസ്റ്റിക്ക് ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് മേള നടത്തുക.26 ന് വൈകുന്നേരം വിശിഷ്ടാതിഥികള്‍ സമ്മാനം വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ സി ബി എസ് ഇ സ്ൂകള്‍ മാനേജ്‌മെന്റ് ്അസോസിയേഷന്‍ പ്രസിഡന്റ് വി ജി സുരേന്ദ്രനാഥ്,സെക്രട്ടറി, ഷിംജിത് ദാമു ,സഹോദയ പ്രസിഡന്റ് സീറ്റ ജോസ്, സെക്രട്ടറി.ഐഷ തപ്്സം , ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരിണി ശാലിനി , അമൃത വിദ്യാലയം വൈസ് പ്രിന്‍സിപ്പല്‍ ഭാഗ്യലത തുടങ്ങിയവര്‍ എന്നിവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!