കെഎസ്ടിഎഎന്‍ അമ്പലവയല്‍ പഞ്ചായത്ത് സമ്മേളനം പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ മനോഹരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ആര്‍ സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. തയ്യല്‍ തൊഴിലാളി ഷീബയുടെ മകന്റെ ചികിത്സക്ക് സംഘടന ഫണ്ടില്‍ നിന്ന് 10,000 രൂപ ധനസഹായം നല്‍കി.തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ച് ഉപജീവനം കണ്ടെത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മുദ്രാ ലോണില്‍ തയ്യല്‍ക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലസി ബാബു, രാജേശ്വരി, സെലീന, ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.