മരണത്തില്‍ ദുരൂഹതയെന്ന് പരാതി. രണ്ടാഴ്ച്ച മുമ്പ് മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്്മോര്‍ട്ടത്തിനു പുറത്തെടുത്തു. മാതാവിന്റെ പരാതിയില്‍ മുട്ടില്‍ ചൂരപ്പാറ യൂസഫിന്റെ മൃതദേഹമാണ് സൈറ്റ് പോസ്റ്റ്‌മോര്‍ട്ടത്തിന് ഇന്ന്് കാലത്ത് ഫോറന്‍സിക് വിദഗ്ദരുടെ സാന്നിധ്യത്തില്‍ പുറത്തെടുത്തത്. സെപ്റ്റംബര്‍ 27 നാണ് യൂസഫ് കുഴഞ്ഞ് വീണ് മരിച്ചത്. മകന്റെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് മാതാവ് കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. നിര്‍മ്മാണസാമഗ്രികള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യൂസഫ്. കടയില്‍ നിന്നും കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു. ഡോക്ടര്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചിരുന്നില്ല. തലയില്‍ ചെറിയ മുറിവ് ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നാണ് മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് കാണാനായി നിരവധി പേരാണ് തടിച്ചുകൂടിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.