സംസ്ഥാനത്തെ ആദ്യ സര്‍ട്ടിഫിക്കറ്റ് അദാലത്ത് മാനന്തവാടിയില്‍
പ്രളയത്തില്‍ വിലപ്പെട്ട രേഖകള്‍ നഷ്ട്ടപ്പെട്ടവര്‍ക്കായി സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തെ ആദ്യത്തെ സര്‍ട്ടിഫിക്കറ്റ് അദാലത്ത് മാനന്തവാടിയില്‍ സംഘടിപ്പിച്ചു.സംസ്ഥാന ഐ ടി മിഷനാണ് അക്ഷയ സംരഭകരുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്
ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, വാഹനസംബന്ധമായ രേഖകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാരം എന്നിവക്കായാണ് അദാലത്തില്‍ പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ കൗണ്ടറുകളില്‍ എത്തുന്നവര്‍ക്ക് മറ്റ് രേഖകള്‍ പരിശോധിച്ച് പ്രൊഫി ഷന്‍സ്യ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഈ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് വകുപ്പുകളില്‍ എത്തുന്നവര്‍ക്ക് കാലതാമസം കൂടാതെ യഥാര്‍ത്ഥ രേഖകള്‍ ലഭ്യമാവുകയും ചെയ്യും. പ്രളയത്തില്‍ വിലപ്പെട്ട രേഖകള്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് യഥാര്‍ത്ഥ രേഖകള്‍ കാലതാമസം കൂടാതെ ലഭിക്കുന്നതിന് അദാലത്തുകള്‍ ഏറെ പ്രയോജനകരമാകുമെന്ന് ഐ ടി മിഷന്‍ ജില്ല പ്രൊജക്ട് മാനേജര്‍ എസ് നിവേദ് പറഞ്ഞു. മാനന്തവാടി മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്ത് നീരീക്ഷിക്കാനായി എത്തിയ സബ്ബ് കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലയിലെ അദാലത്തുകള്‍ 19 ന് മേപ്പാടി പഞ്ചായത്ത് ഹാളിലും 21 ന് ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും നടക്കും.