കാറില്‍ നിന്ന് വലിച്ചിറക്കി സംഘം ചേര്‍ന്ന് മര്‍ദ്ദനം
വാഹനം തടഞ്ഞ് നിര്‍ത്തി വലിച്ചിറക്കി റോഡില്‍ വെച്ചും,വീട്ടില്‍ കൊണ്ട് പോയും ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പടിഞ്ഞാറത്തറ ,മീറങ്ങാടന്‍ എം മൊയ്തൂട്ടിയാണ് ഇത് സംബന്ധിച്ച് പടിഞ്ഞാറത്തറ പോലീസില്‍ പരാതി നല്‍കിയത്. ഇന്നലെ രാത്രി കല്‍പ്പറ്റയില്‍ പോയി തിരിച്ചെത്തി വാഹനത്തില്‍ വീട്ടിലേക്ക് പോകവെ കാവുമന്ദം ഹൈസ്‌ക്കൂളിന് സമീപം വെച്ച് ഏതാനും പേര്‍ വാഹനങ്ങളിലെത്തി ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് ഇവരുടെ വീട്ടില്‍ കൊണ്ട് പോയി മര്‍ദ്ദിക്കുകയും ചെയ്തെന്ന്് ജില്ലാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മൊയ്തുട്ടി പറഞ്ഞു. കാലിനും, മുഖത്തും പരിക്കേറ്റിട്ടുണ്ട്. സൗദിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ 20 ദിവസം മുമ്പാണ് നാട്ടിലെത്തിയത്.