മൈസൂരിൽ നിന്ന് സ്വർണ്ണം വിറ്റ പണവുമായി കാറിൽ വരുകയായിരുന്ന മുട്ടിൽ പരിയാരം കളളം വെട്ടി വീട്ടിൽ മുഹമ്മദ് ജാബിർ, ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ബന്ധു എന്നിവരെയാണ് മീനങ്ങാടി കുട്ടിരായീൻ പാലത്തിന് സമീപം വെച്ച് മറ്റൊരു കാറിലെത്തിയ സംഘം വാഹനമിടിച്ച് പണം കവരാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോയാണ് സംഭവം. ഇവരുടെ കൈവശം സ്വർണ്ണവിറ്റ പണമായി 16 ലക്ഷത്തി 98 ആയിരം രൂപ ഉണ്ടായിരുന്നെന്നും ഇത് കവരാനുള്ള ശ്രമമാണ് കാറിലെത്തിയ സംഘം നടത്തിയതെന്ന് കാണിച്ചാണ് മുഹമ്മദ് ജാബിർ പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തൃശൂർ സ്വദേശികളായ സംഘം പൊലീസ് കസ്റ്റഡിയിലായതെന്നാണ് വിവരം
Sign in
Sign in
Recover your password.
A password will be e-mailed to you.