ഡിസംബര്‍ 26ന്റെ സൂര്യഗ്രഹണം ലോകത്ത് ഏറ്റവും വ്യക്തമായി കാണാനാവുന്നത് കല്‍പ്പറ്റയില്‍. ഇന്റര്‍നാഷണല്‍ ആസ്ട്രോണമിക്കല്‍ യൂണിയന്‍ വെബ്‌സൈറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. സൂര്യനെ കുറിച്ച് പഠനം നടത്താന്‍ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞര്‍ ഗ്രഹണദിവസം കല്‍പ്പറ്റയിലെത്തും.സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ രേഖയില്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുക.എക്ലിപ്റ്റിക് പാത്ത് എന്നറിയപ്പെടുന്ന ഈ സഞ്ചാരപഥത്തിലെ പീക്ക്പോയന്റ് സംഭിക്കുന്നത് കല്‍പ്പറ്റക്ക് മുകളിലാണെന്ന് ഇന്റര്‍നാഷണല്‍ ആസ്ട്രോണമിക്കല്‍ യൂണിയന്‍ പറയുന്നു. 26ന് രാവിലെ 8.05ന്ഗ്രഹണം ആരംഭിക്കും. ഇത് 11.07 വരെ നീണ്ടുനില്‍ക്കും. 9.27 മുതല്‍ 9.29വരെയാണ് പൂര്‍ണഗ്രഹണം സംഭവിക്കുക. ശാസ്ത്രജ്ഞരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ദിവസമാണ് ഇത്. സൂര്യന് പിന്നിലുള്ള നക്ഷത്രങ്ങളെ സംബന്ധിച്ചുള്ള പഠനങ്ങള്‍ നടത്താന്‍ ഏറ്റവും അനുയോജ്യമാണ് ഇത്തരം സന്ദര്‍ഭം. ഇത് ഉപയോഗപ്പെടുത്തുന്നതിനാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ഈ ദിവസം കല്‍പ്പറ്റയിലെത്തുന്നത്. ശാസ്ത്രജ്ഞരെ സംബന്ധിച്ച് ആകാശത്ത് പരീക്ഷണദിവസവും പൊതുജനങ്ങളെ സംബന്ധിച്ച് ദൃശ്യവിരുന്നുമാവും ഡിസംബര്‍ 26. സൂര്യഗ്രഹണത്തെ സംബന്ധിച്ചുള്ള അന്ധവിശ്വാസത്തെ തുറന്നുകാട്ടാനും ശാസ്ത്രാവബോധം വളര്‍ത്താനുള്ള പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രസാഹിത്യപരിഷത്ത്, ആസ്ട്രോ കേരള, എസെന്‍സ് ഗ്ലോബല്‍ തുടങ്ങിയ സംഘടനകള്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.