ബത്തേരി താലൂക്ക് ആശുപത്രി – കൈപ്പഞ്ചേരി റോഡ് തകര്‍ന്നത് യാത്രക്കാര്‍ക്കും ഇവിടത്തെ താമസക്കാര്‍ക്കും ദുരിതം. മഴവെള്ളം കുത്തിയൊലിച്ച് പൂര്‍ണ്ണമായും റോഡ് തകര്‍ന്നതോടെ ഇതുവഴി കാല്‍നട പോലും സാധ്യമാകാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.ബത്തേരി നഗരസഭയിലെ ബൈപ്പാസ് റോഡുമായി ലിങ്ക് ചെയ്യുന്ന പൊലീസ് സ്റ്റേഷന്‍- താലൂക്ക് ആശുപത്രി റോഡാണ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നത്. ബൈപ്പാസിനോട് ചേര്‍ന്നുളള 150 മീറ്ററോളം ഭാഗം ഏതാണ്ട് പൂര്‍ണ്ണമായും മഴവെള്ളത്തില്‍ കുത്തിയൊലിച്ച് പോയി. ഈ ഭാഗത്ത് അനവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവര്‍ക്ക് വീടുകളില്‍ ബത്തേരി ടൗണിലേക്കും തിരിച്ചെത്താനും ഈ റോഡാണ് ഏക ആശ്രയം. ഇതിനുപുറമെ കൈപ്പഞ്ചേരി ഭാഗത്തേക്ക് എളുപ്പത്തില്‍ എത്താനും ഈ റോഡിനെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കാല്‍നടപോലും ഇതുവഴി സാധ്യമല്ല. അതിനാല്‍ എത്രയുംപെട്ടെന്ന് റോഡ് നവീകരിക്കണമെന്നാണ് ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.