യുവജന നേതാക്കളെ മുസ്ലിംലീഗ് നിയോജക മണ്ഡലം കമ്മറ്റി അനുമോദിച്ചു

0

ദേശീയപാത 766ലെ യാത്രാപ്രശ്നവുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ യുവജന കൂട്ടായ്മ നടത്തിയ നിരാഹാര സമരത്തില്‍ പങ്കെടുത്ത പതിമൂന്ന് യുവജന നേതാക്കളെ മുസ്ലിംലീഗ് ബത്തേരിയ നിയോജക മണ്ഡലം കമ്മറ്റി അനുമോദിച്ചു. സ്വതന്ത്രമൈതാനിയില്‍ അനുമോദന ചടങ്ങ് ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് റ്റി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സമരത്തില്‍ പങ്കെടുത്തവരെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ഉപഹാരം നല്‍കി ആദരിച്ചു.ചടങ്ങില്‍ പി പി അയ്യൂബ് അധ്യക്ഷനായിരുന്നു. എം. എ അസൈനാര്‍, അബ്ദുള്ള മാടക്കര, സി കെ ഹാരിഫ്, ഷബീര്‍ അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!