കല്‍പ്പറ്റ ബസ് സ്റ്റോപ്പിനു പിന്നില്‍ മാലിന്യ കൂമ്പാരം

0

കല്‍പ്പറ്റ പഴയ സ്റ്റാന്റിനു സമീപത്തെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റോപ്പിനു പിന്നില്‍ മാലിന്യം കുന്നുകൂടുന്നു. നഗരസഭ ആരോഗ്യ വിഭാഗം മാലിന്യം ഒഴിവാക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും മലമൂത്ര വിസര്‍ജ്യങ്ങള്‍ അടക്കമുള്ള മാലിന്യങ്ങളാണ് ഇവിടെ കൂടിക്കിടക്കുന്നത്.ദിനംപ്രതി നൂറിലേറെ യാത്രക്കാര്‍ ഇവിടെ ബസിനായി കാത്തു നില്‍ക്കാറുണ്ട്. ദുര്‍ഗന്ധം വമിക്കുന്ന ഈ മാലിന്യങ്ങള്‍ തെരുവുനായ്ക്കളും കാക്കകളും കൊത്തിവലിച്ചു റോഡിലേക്കിടുന്നതും യാത്രക്കാര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു.മൂക്കു പൊത്തിയാണ് ഇതിലൂടെ കാല്‍നടക്കാര്‍ പോകുന്നത്. പരിസരമലിനീകരണത്തിനും സാംക്രമികരോഗങ്ങള്‍ പടരുന്നതിനും സാധ്യത വളരെകൂടുതലാണ്. ഇതിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സ്ഥിര യാത്രക്കാര്‍ ആവശ്യപെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!