രാഹുലിന് ആര്‍.എസ്.എസിനെ പേടി
ആര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ കഴിയാത്തതുകൊണ്ടാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതെന്ന എ.ഐ.വൈ.എഫ്.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ.കെ.കെ.സമദ്. എ.ഐ.വൈ.എഫ് ജില്ലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയുടെ ധൈര്യം പോലും ഇല്ലാത്തയാളാണ് വയനാടിന്റെ എം.പി.കൂടിയായ രാഹുലെന്നും സമദ്.കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അധികാരത്തിന്റെ ബലത്തില്‍ ജയിലാടയുകയാണെന്നും ഇതിന് വേണ്ടി നിയമങ്ങള്‍ തന്നെ പെളിച്ചെഴുതുകയണെന്നും സമദ് കുറ്റപ്പെടുത്തി.യോഗത്തില്‍ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എന്‍.ഫാരിസ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ലെനിന്‍ സ്റ്റാന്‍സ് ജേക്കബ്ബ്, എ.ഐ.വൈ.എഫ്.സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം വിനു ഐസക്ക്, സി.പി.ഐ.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ. ബാബു.മനന്തവാടി മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി, സന്ധ്യ വിനോദ് ,രഞ്ജു കമ്മന, ഇ.അഭിജിത്ത്, അലക്‌സ് ജോസ്, ബിന്ദുസജി, റിജോഷ് ബേബി തുടങ്ങിയവര്‍ സംസാരിച്ചു