ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം വീട് നഷ്ടപ്പെട്ട ചുണ്ടേല്‍ ലക്ഷം വീട് കോളനിയിലെ നാരായണിയും, ഭര്‍ത്താവ് അറുമുഖനും ദുരിതത്തില്‍, പുതിയ വീട് നിര്‍മിക്കാന്‍ പണം പാസായിട്ടുണ്ടെന്ന് പറഞ്ഞ് ഇവരുടെ വീട് പൊളിപ്പിച്ചിട്ട്് മാസങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. പരാതികളുമായി അധികൃതരുടെ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് നാരായണിയും ഭര്‍ത്താവും.
ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം വീട് നഷ്ടപ്പെട്ട ചുണ്ട ലക്ഷം വീട് കോളനിയിലെ നാരായണിയും, ഭര്‍ത്താവ് അറുമുഖനും ദുരിതത്തില്‍, പുതിയ വീട് നിര്‍മിക്കാന്‍ പൈസ പാസായിട്ടുണ്ടെന്ന് പറഞ്ഞ് ഇവരുടെ വീട് പൊളിപ്പിച്ചിട് മാസങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍.. ഇപ്പോള്‍ പരാതികളുമായി അധികൃതരുടെ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ഇരുവരും.
റീഡ് ചുണ്ട 14-)0 വാര്‍ഡ് ലക്ഷം വീട് കോളനിയിലെ താമസക്കാരായ നാരായണിയും ഭര്‍ത്താവ് അറുമുകനും ആണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് മാത്രം ദുരിതത്തിലായിരിക്കുന്നത് . വാര്‍ദ്ധക്യ അസുഖങ്ങള്‍ ബാധിച്ച ഇരുവരും ജോലിക്കു പോലും പോകാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇരുവരുടെയും ജീവിതം തകര്‍ക്കുന്ന തരത്തില്‍ അധികൃതരുടെ ഇടപെടല്‍ ഉണ്ടായത്….ഇവര്‍ക്കു പുതിയ വീട് നിര്‍മിക്കുന്നതിന് 6 ലക്ഷം രൂപ പാസായിട്ടുണ്ടെന്നും പറഞ് വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു ഇവരുടെ മുന്‍പത്തെ വീട് പൊളിപ്പിക്കുകയായിരുന്നു.. പിന്നീട് ആരും തിരിഞ്ഞു നോകാതെയായപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടന്വേഷിച്ചപ്പോള്‍ ആണ് ഇവര്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് അറിയുന്നത്.. സര്‍ക്കാരിന്റെ ഒരു തരത്തിലുള്ള പദ്ധതിയിലും ഇവരുടെ പേര് ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ ഇവരുടെ മുന്‍പത്തെ വീട് എന്തിന് വേണ്ടി പൊളിപ്പിച്ചു എന്ന സംശയത്തിലാണ് നാരായണി..
നാരായണിയുടെ പേരില്‍ ആകെയുള്ള 4 സെന്റ് ഭൂമിയില്‍ ഉണ്ടായിരുന്ന വീടാണ് ഇല്ലാതായത്.. കഴിഞ്ഞ പ്രളയത്തില്‍ ഇപ്പോള്‍ ഉള്ള ഷെഡിന് മുകളിലൂടെ മണ്ണ് നിരങ്ങിയിട്ടുപോലും പഞ്ചായതും വില്ലേജ് അധികൃതരും ഉള്‍പ്പെടെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ഇവര്‍ പറയുന്നു . ഇപ്പോള്‍ 4 മാസം ഇടവിട്ട് കിട്ടുന്ന 4500 രൂപ പെന്‍ഷന്‍ പൈസ മാത്രമാണ് ഇവരുടെ ഏക ആശ്രയം.. ആകെ ഉണ്ടായിരുന്ന വീടും പോയപ്പോള്‍ ഇനി ആരോട് പരാതി പെടണം എന്നറിയാതെ ആശങ്കയിലാണ് ഈ നിര്‍ധന കുടുംബം.. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് ഇവരുടെ ദുരിതത്തിന് ഒരു പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post