കാന്‍വാസില്‍ വിസ്മയം തീര്‍ത്ത് മാട്ടി മുഹമ്മദിന്റെ ചിത്ര പ്രദര്‍ശനം
രാത്രിയുടെ സൗന്ദര്യം കാന്‍വാസില്‍ പകര്‍ത്തി മാനന്തവാടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രകാരന്‍ മാട്ടി മുഹമ്മദിന്റെ ചിത്ര പ്രദര്‍ശനം. .ജന്മനാ വലതു കൈ ഇല്ലാത്ത മുഹമ്മദ് ഇടത് കൈ കൊണ്ടാണ് കാന്‍വാസില്‍ വിസ്മയം തീര്‍ക്കുന്നത്.50 ചിത്രങ്ങളാണ് ചിത്രകാരന്‍ കൂടിയായ മാട്ടി മുഹമദ് ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
കാടും മലയും മണ്ണും വിണ്ണുമെല്ലാം പ്രകൃതി സൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവങ്ങളാണ്. പകല്‍ പച്ചപ്പണിഞ്ഞ് നില്‍ക്കുമ്പോള്‍ രാത്രിയില്‍ ഇരുട്ടിന്റെ ഉള്ളറകളിലുമായിരിക്കും.എന്നാല്‍ ഇരുട്ടില്‍ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലും കണ്ണിനും കാഴ്ചക്കാര്‍ക്കും മിഴിവേകുന്നതാവും. അത്തരത്തിലുള്ള 50 ചിത്രങ്ങളാണ് ചിത്രകാരന്‍ കൂടിയായ മാട്ടി മുഹമദ് ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇരുട്ടിലേക്ക് വെളിച്ചം കടന്നു വരുമ്പോഴുള്ള പ്രകൃതി സൗന്ദര്യത്തിന്റെ വ്യത്യസ്ത ചിത്രങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് കണ്ണിന് കുളിര്‍മയേകും.ജന്മനാ വലതു കൈ ഇല്ലാത്ത മുഹമദ് ഇടതു കൈ കൊണ്ടാണ് അക്രലിക്ക് മാധ്യമത്തില്‍ ചിത്രങ്ങള്‍ വരച്ചെടുത്തതെന്നതും പ്രദര്‍ശനത്തിന്റെ മാറ്റ് കൂട്ടുകയാണ് .ഇതിനകം തന്നെ സംസ്ഥാന സര്‍ക്കാരിന്റെതുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ മാട്ടി മുഹമദ് മലപ്പുറം ഉമ്മത്തൂര്‍ സ്വദേശിയും വേങ്ങര പഞ്ചായത്ത് ജീവനക്കാരന്‍ കൂടിയാണ്. 1993 ല്‍ കോഴികോട് യൂണിവേഴ്‌സല്‍ ഫൈനാര്‍ട്‌സ് കോളേജില്‍ നിന്നും ചിത്രകലയില്‍ ബിരുദം നേടിയ മുഹമദ് തന്റെ ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ ചിത്രകലക്കായി ഇപ്പോഴും സമയം ചിലവഴിക്കുന്നു.പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് മാനന്തവാടിയിലെ ആര്‍ട്ട് ഗ്യാലറിയില്‍ എത്തുന്നത്.പ്രദര്‍ശനം 13ന് സമാപിക്കും