വിദ്യാവാഹിനി പദ്ധതിയുമായി ബത്തേരി നിയോജക മണ്ഡലം

0

സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ സ്‌കൂളുകളില്‍ വിദ്യാവാഹിനി പദ്ധതിയുമായി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍. പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളെ കൂടുതലായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാവാഹിനി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബത്തേരി നിയോജകമണ്ഡലത്തില്‍ വിദ്യാവാഹിനി പദ്ധതി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ നടപ്പിലാക്കുന്നത്. 2018- 19 വര്‍ഷം മുതലാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാവാഹിനി പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ കൂടുതലായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രകാരം ഈ വര്‍ഷം മൂന്നു സ്‌കൂളുകളില്‍ വാഹനങ്ങള്‍ വാങ്ങി നല്‍കി. ബത്തേരി സര്‍വ്വജന ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, വാകേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ നല്‍കിയത്. 50 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. കൂടാതെ 2019 -20 അധ്യയനവര്‍ഷത്തില്‍ നാല് എല്‍പി സ്‌കൂളുകളിലും വാഹനം വാങ്ങി നല്‍കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഭരണാനുമതിക്കായി പദ്ധതി സമര്‍പ്പിച്ചിരിക്കുകയാണ്. വാഹനസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!