സമരത്തിന് താല്ക്കാലിക പരിഹാരം
തൊഴിലാളികളുടെ പണമിടപാടുകള്‍ ബാങ്ക് വഴിയാക്കിയതിനെതിരെ പാരിസണ്‍സ് എസ്റ്റേറ്റ് സംയുക്ത തൊഴിലാളികള്‍ നടത്തിവന്ന സമരത്തിന് താല്ക്കാലിക പരിഹാരം. ഇന്ന് മാനന്തവാടി പ്ലാന്റേഷന്‍ ഇന്‍സ്പക്ടര്‍റുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് താല്ക്കാലിക പരിഹാരമായത്.അടുത്ത ശമ്പള തീയ്യതി വരെ പണമിടപാടുകള്‍ തൊഴിലാളികളുടെ കൈവശം തന്നെ നല്‍കും, ശമ്പള തീയ്യതിക്ക് മുന്‍പായി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരമാക്കാനുമാണ് തീരൂമാനമായത്. പ്ലാന്റേഷന്‍ ഇന്‍സെപ്ക്ടര്‍ സി.വിനോദ്കുമാര്‍, എസ്റ്റേറ്റ് ജനറല്‍ മാനേജര്‍ സുനില്‍ ശ്രീറാം, തൊഴിലാളി നേതാക്കളായ ടി.എ.റെജി, പി.വി.സഹദേവന്‍, സി. കുഞ്ഞബ്ദുള്ള, കെ.പി.രവീന്ദ്രന്‍, കുഞ്ഞാപ്പ തറയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.