ഡയാലിസിസ് രോഗികള്‍ക്ക് കാരുണ്യവുമായി വാട്സാപ്പ് കൂട്ടായ്മ
രണ്ട് മാസം കൊണ്ട് ആറരലക്ഷത്തോളം രൂപാ സമാഹരിച്ച് ഡയാലിസിസ് രോഗികള്‍ക്ക് കാരുണ്യവുമായി വാട്സാപ്പ് കൂട്ടായ്മ. ജില്ലയിലെ ആദ്യത്തെ സൗജന്യ ഡയാലിസിസ് കേന്ദ്രമായ വെള്ളമുണ്ട അല്‍കരാമ ഡയാലിസിസ് കേന്ദ്രത്തിന് സഹായകമാവാനാണ് കൈതാങ്ങെന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി ധനസമാഹരണം നടത്തി മാതൃകയായത്.വെള്ളമുണ്ട എട്ടനാലിലെ ഏതാനും യുവാക്കളില്‍ നിന്നും ഉയര്‍ന്ന ആശയമാണ് വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് രോഗികള്‍ക്ക് കൈതാങ്ങാവാനുള്ള തീരുമാനത്തിലെത്തിച്ചത്.പ്രവാസികളുള്‍പ്പെടെ 250 ലധികം പേരെ ചേര്‍ത്താണ് എയ്ഡ് ഫോര്‍ ഡയാലിസിസ് എന്നപേരില്‍ ഉദ്യമത്തിന് തുടക്കമിട്ടത്.രണ്ട് മാസം കൊണ്ട് ഗ്രൂപ്പംഗങ്ങള്‍ ആറരലക്ഷം രൂപയാണ് ധനലമാഹരണം നടത്തിയത്.പൊതുജന പങ്കാളിത്തത്തില്‍ വെള്ളമുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന അല്‍കരാമ സൗജന്യ ഡയാലിസിസ് കേന്ദ്രത്തില്‍ 20 രോഗികള്‍ക്കാണ് നിലവില്‍ ഡയാലിസിസ് ചികിത്സ നല്‍കി വരുന്നത്.നാല് പഞ്ചായത്തുകളിലെ രോഗികള്‍ക്ക് സൗജന്യഡയാലിസിസ് നല്‍കാന്‍ മരുന്നുള്‍പ്പടെ വന്‍ സാമ്പത്തികബാധ്യതയാണ് കേന്ദ്രത്തിനുള്ളത്.ഡയാലിസിസ് കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍് ആറ് ലക്ഷത്തി അമ്പത്തി ആറായിരം രൂപയുടെ ചെക്ക് കൂട്ടായ്മാ ഭാരവാഹികള്‍ കേന്ദ്രം നടത്തിപ്പുകാര്‍ക്ക് കൈമാറി.തേനേരി ഗഫൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സിയാദ് എം,റസാഖ് കെ കെ സി,സന്തോഷ് പി,ഹാരിസ് കെഎംസി തുടങ്ങിയവരാണ് വാട്സാപ്പ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.