ഉപജില്ലാ ശാസ്ത്രമേളയുടെ സ്വാഗതസംഘ രൂപീകരിച്ചു
ഒക്ടോബര്‍ 16,17 തീയ്യതികളില്‍ നടത്തുന്ന മാനന്തവാടി ഉപജില്ലാ ശാസ്ത്രമേളയുടെ സ്വാഗതസംഘ രൂപീകരണം തലപ്പുഴ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍ അധ്യക്ഷന്‍. മേളയോടനുബന്ധിച്ചുള്ള വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണവും നടന്നു.സ്വാഗത സംഘ ചെയര്‍പേഴ്സനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രനെയും ജനറല്‍ കണ്‍വീനറായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി.പി സലിം മാസ്റ്ററെയും തിരഞ്ഞെടുത്തു.ഉപജില്ലാ വിദ്യാഭാസ ഡയറക്റ്റര്‍ എം.കെ ഉഷാദേവി ,കെ.പുഷ്പന്‍ ജോസ് പാറക്കല്‍ ,ടി.റഹീസ്, കെ.ജെ ബിനു എന്നിവര്‍ പങ്കെടുത്തു.