ചരിത്ര നിമിഷത്തില്‍ മാനന്തവാടി ജില്ലാ ആശുപത്രി
കേരളത്തില്‍ ആരോഗ്യ വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി തല്‍സമയ സൗകര്യത്തോടു കൂടി സ്ത്രി രോഗങ്ങള്‍ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ ശില്‍പ്പശാലക്ക് മാനന്തവാടി ജില്ലാ ആശുപത്രി ആതിഥ്യം വഹിച്ചു. ശസ്ത്രക്രിയ വിജയകരം. ഓപ്പറേഷന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ട പതിനാറ് സ്ത്രീകളെ സൗജന്യ താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് ജില്ലാ ആശുപത്രിയില്‍ ഇന്ന് വിധേയമാക്കി
തിരഞ്ഞെടുക്കപ്പെട്ട പതിനാറ് സ്ത്രീകളെ സൗജന്യ താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് ജില്ലാ ആശുപത്രിയില്‍ ഇന്ന് വിധേയമാക്കി. 4 ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയകള്‍ ഇന്ന് സൗജന്യമായാണ് തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ക്ക് ചെയ്ത് നല്‍കിയത്.ഡോ. പി.ജി.പോള്‍, ഡോ.ഹഫീസ് റഹ്മാന്‍ തുടങ്ങി ഇന്ത്യയിലെ തന്നെ സ്ത്രീ രോഗരംഗത്തെ വിദഗ്ധരായ ഡോക്ടര്‍മാര്‍ സെമിനാറിന് നേതൃത്വം വഹിച്ചു. ഇന്ന് രാവിലെ 9 മണി മുതല്‍ 3 മണി വരെ ജില്ലാ ആശുപത്രി ഓപ്പറേഷന്‍ തീയ്യേറ്ററില്‍ നടക്കുന്ന ശസ്ത്രക്രിയകള്‍ തല്‍സമയം ചൂട്ടക്കടവ് റിവര്‍ഡേല്‍ ഓഡിറ്റോറിയത്തിലേക്ക് സംപ്രേക്ഷണം ചെയ്യുകയും അത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു.മൂന്ന് ഓപ്പറേഷന്‍ തീയേറ്ററുകളില്‍ നിന്നായുള്ള ശസ്ത്രക്രിയ ദൃശ്യങ്ങള്‍ തല്‍സമയം സെമിനാര്‍ ഹോളില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.
ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുമായി നിരവധി ഗൈനക്കോളജിസ്റ്റുകള്‍ സര്‍ജറി കാണാനും അത് സംബന്ധിച്ച പഠനത്തിനുമായി സെമിനാറില്‍ പങ്കെടുക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. താക്കോല്‍ദാന ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ചരിത്രത്തില്‍ ഇടം നേടുകയാണ് മാനന്തവാടിയിലെ ഈ ജില്ലാ ആശുപത്രി .