കഴിഞ്ഞ ദിവസം പൂതാടി ഗ്രാമപഞ്ചായത്തിലെ മാതമംഗലത്ത് പുലിയിറങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് കര്‍ഷകരടക്കമുള്ള പ്രദേശവാസികള്‍ക്കെതിരെ വനംവകുപ്പ് ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കള്ളക്കേസെടുത്ത സംഭവത്തില്‍ പ്രദേശവാസികള്‍ ഇരുളം ഫോറസ്റ്റ് ഓഫീസിന് മുമ്പില്‍ അനിശ്ചിതകാല ഉപരോധസമരം തുടങ്ങി.സര്‍വകക്ഷിസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറോളം പേരാണ് ഉപരോധസമരം ആരംഭിച്ചിട്ടുള്ളത്.രാത്രിയിലും സമരം തുടരുകയാണ്. പ്രദേശത്തെ ഏഴ് പേരുടെ പേരിലും കണ്ടാലറിയാവുന്ന അമ്പതോളം പേരുടെ പേരിലുമാണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ഷിജി, റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.ടി.ആര്‍ രവി,വി.ഡി ജോസ്,എ.ജെ കുര്യന്‍,എന്‍.എം രംഗനാഥ് എന്നിവരും സമരത്തിന് നേതൃത്വം നല്‍കി വരികയാണ്.പ്രദേശത്തെ ഭീതിയിലാഴ്ത്തിയ പുലിയെ മയക്കുവെടി വെച്ചോ,കൂട് വെച്ചോ പിടികൂടേണ്ടതിന് പകരം പടക്കമെറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ച വനംവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധ സ്വരമുയര്‍ത്തിയതിനാണ് നാട്ടുകാരെ ഒന്നടങ്കം വനംവകുപ്പ് കള്ളക്കേസില്‍ കുടുക്കിയിരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.