യാത്രാനിരോധനത്തിനെതിരേ എം.സി.എ. പ്രക്ഷോഭറാലി.

0

ദേശീയ പാത 766-ലെ യാത്രാ നിരോധനെതിരേ വിശ്വാസികളെ അണിനിരത്തി സമര പരിപാടികള്‍ നടത്തുമെന്ന് മലങ്കര കാത്തലിക്ക് അസോസിയേഷന്‍ മേഖലാ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഒക്ടോബര്‍ രണ്ടിന് രണ്ട് മണിക്ക് ബത്തേരി കെ.എസ്.ആര്‍.ടി.സി. ഗ്രാരേജിന് സമീപത്ത് നിന്ന് നിരാഹാര സമരപ്പന്തലിലേക്ക് വിശ്വാസികളുടെ പ്രക്ഷോഭ റാലി ആരംഭിക്കും. മനുഷ്യന്റെ ജീവനും സ്വത്തിനും യാതൊരു പ്രാധാന്യവും നല്‍കാതെ പാത അടയ്ക്കാനുള്ള നീക്കം ഒരു ജനതയോടുള്ള വെല്ലുവിളിയാണ്. സമാനചിന്താഗതിയുള്ള മറ്റ് സംഘടനകളെയും അണിനിരത്തി വന്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. റവ. ഫാ. മാത്യു മുണ്ടോക്കോടിയില്‍,മേഖലാ പ്രസിഡന്റ് അനീഷ് കുഞ്ചുക്കാട്ടില്‍, രൂപതാ സെക്രട്ടറി ബ്ലസ്സണ്‍ ചരിവുപുരയിടം, സിസ്റ്റര്‍ പുഷ്പ, തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!