ബിഎസ്എന്‍എല്‍ മേഖലയിലെ സര്‍വ്വീസ് സംഘടനകളുടേയും ട്രേഡ് യൂണിയനുകളുടെയും നേതൃത്വത്തില്‍ മാര്‍ച്ചും ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഉപരോധവും നടത്തി. സിഐടിയു ഏരിയാ പ്രസിഡന്റ് പി കെ അബുവിന്റെ അധ്യക്ഷതയില്‍ പി എം സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു
രണ്ട് പതിറ്റാണ്ടിലെറെ ബിഎസ്എന്‍എല്‍ മേഖലയില്‍ വിവിധ ജോലികള്‍ ചെയ്ത് വരുന്ന താല്‍കാലിക തൊഴിലാളികള്‍ക്ക് എട്ടു മാസത്തെ ശമ്പളം കിട്ടിയിട്ടില്ലായെന്നും സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ കേന്ദ്ര ഗവണ്‍മെന്റും ബിഎസ്എന്‍എല്‍ ഉന്നത മാനേജ്‌മെന്റും അവഗണിക്കുകയാണെന്നും സന്തോഷ് കുമാര്‍.സംസ്ഥാനതലത്തില്‍ സെപ്റ്റംബര്‍ 19 മുതല്‍ തുടങ്ങിയ ഈ അനിശ്ചിതകാല പണിമുടക്ക് ഇന്നത്തേക്ക് 13 ദിവസമായി. ശമ്പള കുടിശ്ശിക അനുവദിക്കുക, പിരിച്ചുവിടല്‍ നടപടി അവസാനിപ്പിക്കുക, ബിഎസ്എന്‍എല്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് ധര്‍ണ്ണയില്‍ ഉന്നയിച്ചത്.ധര്‍ണ്ണയില്‍ ബിജു ജന്‍, ബാലചന്ദ്രന്‍ ,ബാബു, യു കരുണന്‍, കെ വാസുദേവന്‍, സൈയ്തലവി, കെ രാജപ്പന്‍, സി കെ വിജയന്‍, വി ജി കേശവന്‍, സി ജോസ് എന്നിവര്‍ സംസാരിച്ചു.