എസ്.എം.എസ്. ഡി വൈ എസ് പിക്കെതിരെ ആദിവാസി വികസന പാര്‍ട്ടി
പട്ടികജാതി-പട്ടികവര്‍ഗ്ഗകാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയോഗിച്ച മാനന്തവാടി എസ്.എം.എസ്. ഡി വൈ എസ് പിക്കെതിരേ ആരോപണങ്ങളുമായി ആദിവാസി വികസന പാര്‍ട്ടി. ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കഴിയാത്ത ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നും ആദിവാസി വികസന പാര്‍ട്ടി. പഞ്ചാരക്കൊല്ലിയിലെ കേളുവിന്റെ കൃഷികള്‍ നശിപ്പിച്ചിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കേളുവും കുടുംബവും 27 മുതല്‍ എസ്.എം.എസ്. ഡി വൈ എസ് പി ഓഫീസിന് മുന്‍പില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ മാനന്തവാടിയിലെ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി.വൈ.എസ്.പി.ക്കോ ഓഫീസ് സംവിധാനത്തിനോ കഴിയുന്നില്ല. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട ഉദ്യോഗസ്ഥര്‍ പ്രതികളെ സഹായിക്കുന്ന നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് നിട്ടംമാനി കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറി വെള്ളന്‍ കാട്ടിമൂല, ബിബിന്‍ കൂടമ്മല്‍, അമ്മു പഞ്ചാരക്കൊല്ലി, രാധാ തവിഞ്ഞാല്‍, കേളു പഞ്ചാരകൊല്ലി തുടങ്ങിയവര്‍ പങ്കെടുത്തു.