കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡും, തിരുനെല്ലി എസ്.ഐ ജയപ്രകാശും സംഘവും സംയുക്തമായി ബാവലി ചെക് പോസ്റ്റ് പരിസരത്ത് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കഞ്ചാവുമായെത്തിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. നെടുംപൊയില്‍ സ്വദേശികളായ തയ്യില്‍ സിദ്ദിഖ് (29), കോളയാട് കട്ടിയാട് കാഞ്ഞിരുളില്‍ അതുല്‍ ജ്യോതിസ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും