പ്രകൃതിദുരന്തങ്ങളുടെ പേരില്‍ വയനാട് ജില്ലയില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ക്ക് പോലും പ്രവര്‍ത്തനാനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ക്വാറി ആന്റ് ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കല്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയില്‍ നിലവില്‍ ആറ് ക്വാറി യൂണിറ്റുകളാണ് നിയമപരമായി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പ്രകൃതിക്ഷോഭം കാരണം ഈ ക്വാറികള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. മഴ മാറിയിട്ടും ക്വാറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നില്ലെന്നാണ് ഇവരുടെ പരാതി. ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ക്വാറികള്‍ക്ക് മാത്രമല്ല വീടുകള്‍ നിര്‍മ്മിക്കുന്നതിന് പോലും പല സ്ഥലങ്ങളിലും തടസ്സം നേരിടുകയാണ്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇവര്‍ പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.