സമരം ഒത്തുതീര്‍ക്കുന്നതിന് ചര്‍ച്ച നാളെ

0

ജോലി നിഷേധത്തിനെതിരെ കുറിച്യാര്‍മല പീവീസ് ഗ്രൂപ്പ് എസ്റ്റേറ്റ് തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസില്‍ നാളെ ചര്‍ച്ച. ഡിഎല്‍ഒ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഐക്യട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും. മാസത്തില്‍ 10 ദിവസം മാത്രമേ ജോലി നല്‍കാന്‍ കഴിയൂ എന്ന കമ്പനി നിലപാടില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. ഡിഎല്‍ഒ വിളിച്ച ഒത്തു തീര്‍പ്പ് യോഗത്തില്‍ സംയുക്തട്രേഡ് യൂണിയന്‍ നേതാക്കളായ സിഐടിയു ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ , ജില്ലാ പ്രസിഡന്റ് സി എച്ച് മമ്മി, ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി അനില്‍ കുമാര്‍ സുരേഷ്, എസ് റ്റി.യു നേതാവ് സി മമ്മി,ബി.എം.എസ് ജില്ലാ സെക്രട്ടറി മുരളി എന്നിവര്‍ പങ്കെടുക്കും. തൊഴിലാളികള്‍ നാളെയും വെങ്ങാത്തോട് ഡിവിഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. ഡിഎല്‍ ഒ വിളിച്ച യോഗത്തില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ എസ്റ്റേറ്റില്‍ നിന്ന് തൊഴിലാളികള്‍ സ്വയം ചപ്പുനുള്ളി വില്‍ക്കുമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!