അക്ഷരദീപം തെളിയിച്ചു
ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി പരിസരത്ത് അക്ഷരദീപം തെളിയിച്ചു.എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 75 മെഴുകുതിരികള്‍ ആണ് തെളിയിച്ചത്. പരിപാടികള്‍ക്ക് ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരന്‍, സെക്രട്ടറി എം ശശി, കുര്യാച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിരവധി ആളുകള്‍ അക്ഷര ദീപം തെളിയിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.