അമ്പലവയല്‍ ടൗണിലും കൊളഗപ്പാറയിലുമാണ് ആളില്ലാത്ത നാലു വീടുകള്‍ കുത്തിതുറന്ന് ഓണരാത്രിയില്‍ മോഷണം നടന്നത്. ഇരുചക്രവാഹനവും പണവും സ്വര്‍ണ്ണാഭരണവമടക്കം മോഷണം പോയി. അമ്പലവയല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അമ്പവയല്‍ മാര്‍ട്ടിന്‍ ആശുപത്രിക്ക് സമീപം പള്ളിത്തൊടിയില്‍ കുഞ്ഞിമുഹമ്മദിന്റെ വീട് സമീപത്തെ മറ്റൊരു വീട്, കൊളഗപ്പാറ ആലുംചുവട് അനിതകുമാരിയുടെ വീട്, റോക്ക് വാലി ഹൗസിംഗ് കോളനി എന്നിവടങ്ങളിലാണ് മോഷണം നടന്നത്.
അമ്പലവയല്‍ ടൗണിനോട് ചേര്‍ന്നും കൊളഗപ്പാറയിലുമാണ് തിരുവോണ രാത്രിയില്‍ മോഷണ പരമ്പര നടന്നത്. ഈ പ്രദേശങ്ങളിലെ ആളില്ലാത്ത നാലുവീടുകളിലാണ് മോഷണം. അമ്പവയല്‍ മാര്‍ട്ടിന്‍ ആശുപത്രിക്ക് സമീപം പള്ളിത്തൊടിയില്‍ കുഞ്ഞിമുഹമ്മദിന്റെ വീട് സമീപത്തെ മറ്റൊരു വീട്, കൊളഗപ്പാറ ആലുംചുവട് അനിതകുമാരിയുടെ വീട്, റോക്ക് വാലി ഹൗസിംഗ് കോളനി എന്നിവടങ്ങളിലാണ് മോഷണം നടന്നത്. ഇതില്‍ കുഞ്ഞിമുഹമ്മദിന്റെ വീട്ടില്‍ നിന്നും ഇരുചക്രവാഹനവും, അലമാരിയില്‍ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയും അപഹരിച്ചു. അനിതകുമാരിയുടെ വീട്ടില്‍ നിന്നും 9ഗ്രാം സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു. വീടുകളില്‍ ആളില്ലാതിരുന്ന സമയത്ത് മുന്‍വാതിലുകള്‍ പൊളിച്ചാണ് മോഷണം.കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് ലൈറ്റിടാനെത്തിയ ബന്ധുവാണ് ആദ്യം മോഷണവിവരം അറിഞ്ഞത്.മറ്റു വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം ഇവരും അറിയുന്നത്.